യാത്രക്കാരോട് മോശമായി പെരുമാറിയതായി പരാതി; മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം

യാത്രക്കാരോട് മോശമായി പെരുമാറിയതായി പരാതി; മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം

പ്രസിദ്ധീകരിച്ചത്: 05 Jul, 2026
ഷെയർ ചെയ്യുക:

ബസുകളുടെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചു.

 

ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിൽ ഉണ്ടായിരുന്ന ജീവനക്കാരോട് ബസുകളുടെ സമയം ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ, ആവർത്തിച്ച് ചോദിച്ചതിനെ തുടർന്ന് "ബസ് വരുമ്പോഴേ അറിയാൻ പറ്റൂ" എന്ന് പറഞ്ഞ് തട്ടിക്കയറിയെന്നാണ് യാത്രക്കാരുടെ പരാതി.ഡ്യൂട്ടി സമയത്ത് യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് പകരം ജീവനക്കാർ മൊബൈൽ ഫോൺ ഉപയോഗിച്ചിരിക്കുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ വിഭാഗത്തിലെ ജീവനക്കാർക്കെതിരെ മുമ്പും സമാന പരാതികൾ ഉയർന്നിട്ടുണ്ടെന്ന ആക്ഷേപവും നിലനിൽക്കുന്നു.