രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ല, വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം: അന്‍സിബ ഹസ്സന്‍
പ്രസിദ്ധീകരിച്ചത്: 04 Jul, 2026
നടന്‍ ടിനി ടോമുമായുള്ള വിഷയത്തില്‍ രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്നുള്ള വാര്‍ത്തകളില്‍ പ്രതികരിച്ച് നടി അന്‍സിബ ഹസ്സന്‍.
അത്തരത്തിലുള്ള വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് അന്‍സിബ പറഞ്ഞു. വിഷയത്തില്‍ ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നല്‍കണമെന്ന കാര്യം തന്നെ അറിയിക്കുക മാത്രമാണ് പിഷാരടി ചെയ്തതെന്ന് അന്‍സിബ ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു.ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ രമേഷ് പിഷാരടി എടുത്ത ആത്മാര്‍ത്ഥമായ ശ്രമങ്ങളെ പൂര്‍ണമായും മാനിക്കുന്നുവെന്നും അന്‍സിബ പറഞ്ഞു.