കേരളത്തിലെ തെരുവുനായ പ്രശ്നം: അക്രമകാരികളായ നായകളെ കണ്ടെത്തി ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

കേരളത്തിലെ തെരുവുനായ പ്രശ്നം: അക്രമകാരികളായ നായകളെ കണ്ടെത്തി ദയാവധം നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

പ്രസിദ്ധീകരിച്ചത്: 03 Jul, 2026
ഷെയർ ചെയ്യുക:

കേരളം നേരിടുന്ന ഗുരുതരമായ തെരുവുനായ പ്രശ്നത്തിന് പരിഹാരമായി സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി.

അപകടകാരികളും അക്രമകാരികളുമായ തെരുവുനായകളെ കൃത്യമായി തിരിച്ചറിയുന്നതിനായി നിർമ്മിത ബുദ്ധിയുടെ (AI) സാങ്കേതിക സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

മനുഷ്യജീവന് നിരന്തരം ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ, അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിട്ടുണ്ട്. ഈ ഉത്തരവിന്റെ പരിധിയിൽ നിന്നുകൊണ്ട് മാത്രമായിരിക്കും തുടർനടപടികൾ.