കൊട്ടാരക്കര ടിപ്പർ അപകടത്തിൽ പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ
പ്രസിദ്ധീകരിച്ചത്: 02 Jul, 2026
കൊട്ടാരക്കര അപകടത്തിൽ സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സ സഹായം ലഭിക്കാതെ ഗുരുതര പരിക്കേറ്റ കൗശൽ. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
സ്വകാര്യ ആശുപത്രിയിൽ ഇതുവരെ മൂന്ന് ലക്ഷം രൂപയാണ് ചെലവായത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചിലവ് താങ്ങാനാകാതെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്ന് കൗശലിന്റെ അച്ഛൻ സന്തോഷ് പറഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടമുണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിഅമിത വേഗത്തിൽ ഇറക്കം ഇറങ്ങിവരുമ്പോൾ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.