കെഎസ്ആർടിസി ഡിപ്പോകളുടെ വികസനത്തിന് ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി
സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളുടെ നവീകരണത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി പുതിയ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ഉത്തരവിട്ട് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. ഡിപ്പോകൾ കേന്ദ്രീകരിച്ച് പ്രാദേശിക വികസനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
ഓരോ ഡിപ്പോയും സ്ഥിതിചെയ്യുന്ന അതത് നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരുടെ അധ്യക്ഷതയിലാകും ഈ കമ്മിറ്റികൾ രൂപീകരിക്കുക. പ്രാദേശിക ജനപ്രതിനിധികളെയും കെഎസ്ആർടിസി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഈ കമ്മിറ്റികൾക്ക് ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, പ്രാദേശിക യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ എന്നിവയിൽ കൂടുതൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും.
എംഎൽഎമാരുടെ നേതൃത്വത്തിൽ വരുന്നതോടെ ഫണ്ടുകളുടെ വിനിയോഗവും ഡിപ്പോകളുടെ നവീകരണവും കൂടുതൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.