കെ ബി ഗണേഷ് കുമാറും സഹോദരിയും തമ്മിലുളള വിൽപത്ര കേസ് ഒത്തുതീർപ്പിലേക്ക്
പ്രസിദ്ധീകരിച്ചത്: 01 Jul, 2026
മുൻ മന്ത്രി കെ.ബി ഗണേഷ് കുമാറും സഹോദരി ഉഷ മോഹൻദാസും തമ്മിലുള്ള വിൽപത്ര കേസ് ഒത്തുതീർപ്പിലേക്ക്.
ഉഷ മോഹൻദാസ് കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചു. ഹർജി ഈ മാസം 9 ന് പരിഗണിക്കാനായി മാറ്റി.
സ്വത്തുക്കൾ സംബന്ധിച്ച് ഇടനിലക്കാരൻ മുഖേന നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉഷ മോഹൻദാസ് ഹർജി നൽകിയത്.