പിഎസ്‌സി മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച?; ഇന്നത്തെ യോഗത്തിൽ അന്വേഷണ പ്രഖ്യാപനത്തിന് സാധ്യത

പിഎസ്‌സി മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച?; ഇന്നത്തെ യോഗത്തിൽ അന്വേഷണ പ്രഖ്യാപനത്തിന് സാധ്യത

പ്രസിദ്ധീകരിച്ചത്: 29 Jun, 2026
ഷെയർ ചെയ്യുക:

പബ്ലിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) ആസൂത്രണ ബോർഡിലെ ഉന്നത തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട് നടന്നെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങി പിഎസ്‌സി. വിഷയത്തിൽ ഇന്ന് ചേരുന്ന പിഎസ്‌സി യോഗം വിശദമായ ചർച്ച നടത്തും എന്നാണ് ലഭിക്കുന്ന വിവരം. വീഴ്ച സംബന്ധിച്ച് ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് വിവരം. നിയമനം ലഭിച്ച ഉദ്യോഗാർഥിക്ക് നോട്ടീസ് നൽകുന്നതും പിഎസ്‌സിയുടെ പരിഗണനയിലുണ്ട്.

സംസ്ഥാന സർക്കാരിന് നേരിട്ട് നയപരമായ ഉപദേശം നൽകുന്ന ആസൂത്രണ ബോർഡിലെ ഒരു ഉന്നത തസ്തികയിലേക്കുള്ള നിയമനത്തിലാണ് ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. ഒരു ഒഴിവിലേക്ക് നടത്തിയ എഴുത്തുപരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ നിയമന ശുപാർശ നൽകിയതും വിവാദമായിട്ടുണ്ട്.

 

പരീക്ഷയെഴുതിയ നിരവധി ഉദ്യോഗാർഥികളുടെ 10 ഉത്തരങ്ങൾ പരിശോധിക്കുകയോ മാർക്ക് നൽകുകയോ ചെയ്തിട്ടില്ലെന്നാണ് പരാതി. മൂല്യനിർണയം നടത്താതെ വിട്ടുപോയ ഈ ചോദ്യങ്ങൾക്ക് ഇനി പ്രത്യേകമായി മാർക്ക് നൽകാനുള്ള സാധ്യതയും പിഎസ്‌സി പരിശോധിക്കുന്നുണ്ട്.