പെരുമ്പാവൂരിൽ ഭാര്യയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ ഭാര്യയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

പ്രസിദ്ധീകരിച്ചത്: 29 Jun, 2026
ഷെയർ ചെയ്യുക:

പെരുമ്പാവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അസം സ്വദേശിനിയായ നർസീന ഖാത്തൂൻ ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് റാബുൽ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

പെരുമ്പാവൂർ പോഞ്ഞാശേരി ചെമ്പരത്തുകുന്നിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾക്കിടയിൽ ഇന്നലെ രാത്രിയാണ് തർക്കമുണ്ടായത്. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ വഴക്കിനിടെയാണ് റാബുൽ അമീൻ കൈയിൽ കിട്ടിയ ഇരുമ്പ് വടി ഉപയോഗിച്ച് നർസീനയുടെ തലയ്ക്ക് അടിച്ചതെന്നാണ് പൊലീസ് പറയുന്നത്.ഗുരുതരമായി പരിക്കേറ്റ നർസീന സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയിലേക്ക് മാറ്റി.