നടിയെ ആക്രമിച്ച കേസ്: റിപ്പോർട്ടർ ടി.വി വാർത്തകൾ തടയണമെന്ന ദിലീപിന്റെ ആവശ്യം തള്ളി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്: റിപ്പോർട്ടർ ടി.വി വാർത്തകൾ തടയണമെന്ന ദിലീപിന്റെ ആവശ്യം തള്ളി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

പ്രസിദ്ധീകരിച്ചത്: 29 Jun, 2026
ഷെയർ ചെയ്യുക:

നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ടി.വിയുടെ വാർത്താ റിപ്പോർട്ടുകൾ തടയണമെന്ന നടൻ ദിലീപിന്റെ ആവശ്യത്തിന് ഹൈക്കോടതിയിൽ തിരിച്ചടി. ഹർജി പരിഗണിച്ച കോടതി ദിലീപിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

 

പ്രതിയായ ദിലീപിന്റെ പേര് വാർത്തകളിൽ പരാമർശിക്കുന്നത് എങ്ങനെ കുറ്റകൃത്യമാകുമെന്ന് കോടതി ചോദിച്ചു. അറസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതും വിചാരണയുമായി ബന്ധപ്പെട്ട വസ്തുതാപരമായ വിവരങ്ങൾ പുറത്തുവിടുന്നതും എങ്ങനെ നിയമവിരുദ്ധമാകുമെന്ന ചോദ്യവും ഹൈക്കോടതി ഉയർത്തി.പ്രതിയുടെ പേര് പരാമർശിക്കുന്നതിന് നിയമത്തിൽ എവിടെയാണ് വിലക്കുള്ളതെന്നും കോടതി ആരാഞ്ഞു. ഇത്തരം റിപ്പോർട്ടുകൾക്ക് വിലക്കേർപ്പെടുത്തുന്ന വ്യവസ്ഥ നിയമത്തിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.