മുല്ലപ്പെരിയാർ സന്ദർശനം ഒഴിവാക്കി പാർലമെന്ററി സമിതി; ജെബി മേത്തറുടെ ആവശ്യം അംഗീകരിച്ചില്ല

മുല്ലപ്പെരിയാർ സന്ദർശനം ഒഴിവാക്കി പാർലമെന്ററി സമിതി; ജെബി മേത്തറുടെ ആവശ്യം അംഗീകരിച്ചില്ല

പ്രസിദ്ധീകരിച്ചത്: 27 Jun, 2026
ഷെയർ ചെയ്യുക:

 മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കണമെന്ന ആവശ്യം തള്ളി പാർലമെന്ററി സമിതി. സമിതി അംഗമായ ജെബി മേത്തർ എംപിയുടെ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ രാജീവ് പ്രതാപ് റൂഡി അധ്യക്ഷനായ പാർലമെന്ററി സമിതിയുടെ ഔദ്യോഗിക പരിപാടിപ്പട്ടികയിൽ മുല്ലപ്പെരിയാർ സന്ദർശനം ഉൾപ്പെട്ടിട്ടില്ല.

ജൂൺ 29 മുതൽ ജൂലൈ 1 വരെ കേരളം സന്ദർശിക്കുന്ന സമിതി മൂന്നാറും ഇടുക്കി അണക്കെട്ടും മാത്രമാണ് സന്ദർശിക്കുക. ജലവിഭവ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയാണ് മൂന്ന് ദിവസത്തെ സന്ദർശനം നടത്തുന്നത്.

 

മൂന്നാറും ഇടുക്കി ഡാമും സന്ദർശിച്ച ശേഷം സമിതി അംഗങ്ങൾ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് നിലവിലെ ഷെഡ്യൂൾ.