വിയ്യൂർ അതീവ സുരക്ഷ ജയിലിന് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ചു

വിയ്യൂർ അതീവ സുരക്ഷ ജയിലിന് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ചു

പ്രസിദ്ധീകരിച്ചത്: 26 Jun, 2026
ഷെയർ ചെയ്യുക:

അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിന് മുകളിലായി ഡ്രോൺ. മൂന്ന് തവണയാണ് ജയിലിന് മുകളിൽ ഡ്രോൺ പറന്നത്. ഡ്രോൺ നിരോധിത മേഖലയാണ് ഈ പ്രദേശം. 

 

കൊടും കുറ്റവാളികളടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിലാണിത്. ഡ്രോൺ പറപ്പിച്ച ആളെ കണ്ടെത്താനായില്ല.റീൽ ചിത്രീകരണമായിരിക്കാമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവത്തിൽ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു.