ജന്മനാ ഗര്‍ഭപാത്രമില്ലായ്മ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

ജന്മനാ ഗര്‍ഭപാത്രമില്ലായ്മ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

പ്രസിദ്ധീകരിച്ചത്: 26 Jun, 2026
ഷെയർ ചെയ്യുക:

 ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്.

 

ഗര്‍ഭപാത്രമില്ലായ്മയ്ക്ക് 50 ശതമാനം വൈകല്യം പ്രഖ്യാപിച്ചായിരുന്നു മുന്‍ ഉത്തരവ്. വൈകല്യങ്ങള്‍ നിശ്ചയിക്കാനുളള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.ഭിന്നശേഷി അവകാശ നിയമത്തിന് വിരുദ്ധമാണ് മുന്‍ ഉത്തരവെന്നാണ് കണ്ടെത്തല്‍. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടന്ന എല്ലാ നടപടികളും അസാധുവാക്കി.