ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്
പ്രസിദ്ധീകരിച്ചത്: 26 Jun, 2026
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകൻ വള്ളക്കടവ് സ്വദേശി മനുവിനെ 35 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി.
രണ്ടാം പീഡനകേസിലാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ആദ്യ പീഡനകേസിൽ മനുവിനെ 16 വർഷം തടവിന് കഴിഞ്ഞമാസം ശിക്ഷിച്ചിരുന്നു. 2018 ലാണ് രണ്ടാം കേസിനാധാരമായ സംഭവം. തിരുവനന്തപുരത്തെ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ പരിശീലനത്തിന് എത്തിയ കുട്ടിയെ ജിമ്മിലേക്കും ശുചിമുറിയിലേക്കും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പെച്ചെന്നാണ് കേസ്.