സെക്രട്ടേറിയറ്റ് മാർച്ചിൽ എങ്ങനെ ബ്ലേഡ് എത്തി? അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ

സെക്രട്ടേറിയറ്റ് മാർച്ചിൽ എങ്ങനെ ബ്ലേഡ് എത്തി? അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ

പ്രസിദ്ധീകരിച്ചത്: 25 Jun, 2026
ഷെയർ ചെയ്യുക:

 സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഡി.ജി.പിക്ക് പരാതി നൽകി. തങ്ങൾ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വെച്ചു എന്ന പൊലീസ് ആരോപണം വസ്തുതാപരമാണോ എന്ന് പരിശോധിക്കണമെന്ന് എസ്.എഫ്.ഐ പരാതിയിൽ ആവശ്യപ്പെടുന്നു.

മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ, പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ എന്നിവ പരിശോധിക്കണമെന്നും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

 

"എസ്.എഫ്.ഐക്കാർ സമരത്തിന് വന്നപ്പോൾ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വെച്ചിരുന്നു എന്ന പൊലീസ് ആരോപണം പൂർണ്ണമായും തെറ്റാണ്. എസ്.എഫ്.ഐക്ക് സമരത്തിനായി ബ്ലേഡിന്റെ ആവശ്യമില്ല. ബ്ലേഡ് അവിടെ എങ്ങനെ എത്തിയെന്ന് പൊലീസ് തന്നെ കണ്ടെത്തണം. സമരത്തെ തകർക്കാനാണ് കേരള പൊലീസ് ശ്രമിക്കുന്നത്."- എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ പ്രതികരിച്ചു.