സ്വിഫ്റ്റ് ടെലിസ്‌കോപ്പിനെ രക്ഷിക്കാന്‍ ആദ്യത്തെ റോബോട്ടിക് ബഹിരാകാശ ദൗത്യം ശനിയാഴ്ച; കൗണ്ട്ഡൗണ്‍ തുടങ്ങി
ഭ്രമണപഥത്തില്‍ നിന്ന് താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്ന നാസയുടെ പ്രശസ്തമായ സ്വിഫ്റ്റ് ബഹിരാകാശ ദൂരദര്‍ശിനിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ചരിത്രപരമായ ഒരു രക്ഷാപ്രവര്‍ത്തനത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു റോബോട്ടിക് റെസ്‌ക്യൂ മിഷന്‍ നടപ്പിലാക്കുന്നത്. നാസയും കാറ്റലിസ്റ്റ് സ്‌പേസ് എന്ന സ്വകാര്യ സ്റ്റാര്‍ട്ടപ്പും സംയുക്തമായാണ് ഈ ദൗത്യത്തിന് പിന്നില്‍.
തങ്ങള്‍ വികസിപ്പിച്ചെടുത്ത ലിങ്ക് എന്ന അത്യാധുനിക റോബോട്ടിക് ബഹിരാകാശ പേടകത്തെയാണ് സ്റ്റാര്‍ട്ടപ്പ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വരുന്ന ശനിയാഴ്ച സൗത്ത് പസഫിക്കിലെ ക്വാജാലെയ്ന്‍ അറ്റോളില്‍ (Kwajalein Atoll) നിന്നാണ് ദൗത്യത്തിന്റെ വിക്ഷേപണം. ലോക്ഹീഡ് L1011 ട്രൈസ്റ്റാര്‍ വിമാനത്തില്‍ നിന്ന് വായുവില്‍ വെച്ച് വിക്ഷേപിക്കുന്ന നോര്‍ത്രോപ് ഗ്രമ്മന്‍ പെഗാസസ് എക്‌സ്എല്‍ റോക്കറ്റിലാണ് ലിങ്ക് പേടകം ബഹിരാകാശത്തേക്ക് കുതിക്കുക.