കുട്ടനാട് യുനെസ്കോ പൈതൃക പട്ടികയിലേക്ക്

കുട്ടനാട് യുനെസ്കോ പൈതൃക പട്ടികയിലേക്ക്

പ്രസിദ്ധീകരിച്ചത്: 23 Jun, 2026
ഷെയർ ചെയ്യുക:

 കുട്ടനാടിന്റെ കാർഷിക-സാംസ്കാരിക പൈതൃകം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ ശുപാർശ നൽകാൻ തീരുമാനിച്ചു. രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ  വിദഗ്ധ പഠന റിപ്പോർട്ട് പരിഗണിച്ചാണ് ഈ നടപടിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്

കുട്ടനാടിനെ യുനെസ്കോയുടെ സാംസ്കാരിക ഭൂദൃശ്യ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ശുപാർശയാണ് കേന്ദ്രം സമർപ്പിക്കുക. കേന്ദ്ര സാംസ്കാരിക മന്ത്രാലയവും പുരാവസ്തു സർവേ വിഭാഗവും വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി വ്യക്തമാക്കി.

 

സമുദ്രനിരപ്പിനു താഴെയുള്ള ലോകത്തിലെ അപൂർവ കൃഷിസമ്പ്രദായം, തനതായ ജലവിഭവ മാനേജ്മെന്റ് സംവിധാനം, കാർഷിക പൈതൃക മാതൃക, ജൈവവൈവിധ്യം, പരമ്പരാഗത കാർഷിക അറിവ് എന്നിവയാണ് കുട്ടനാടിന്റെ മുഖ്യ സവിശേഷതകളായി ചൂണ്ടിക്കാട്ടുന്നത്. ഈ അനന്യസാധാരണമായ സ്വഭാവ സവിശേഷതകളാണ് ലോക പൈതൃക പദവിക്കുള്ള അർഹത ഉറപ്പിക്കുന്നത്.