ടിപ്പർ അപകടത്തിൽപെട്ടത് എട്ട് പേർ; വിദ്യാർത്ഥിയുൾപ്പടെ മൂന്ന് മരണം, അഞ്ച് പേർ ചികിത്സയിൽ
പ്രസിദ്ധീകരിച്ചത്: 23 Jun, 2026
കൊട്ടാരക്കര നിലേശ്വരത്തുണ്ടായ ടിപ്പർ അപകടത്തിൽപെട്ടത് എട്ട് പേർ. വിദ്യാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.അഞ്ച് പേർക്ക് പരിക്കേറ്റു.
മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ (45) എന്നിവരാണ് മരിച്ചത്.പുറത്തെടുത്തവരിൽ അഞ്ച് പേർ പരിക്കേറ്റ് ചികിത്സയിലാണ്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പറിൻ്റെ ഡ്രൈവർ ചവറ സ്വദേശിയായ നിസാം എന്നയാൾക്കുമാണ് പരിക്കേറ്റത്.