വില്ലനായി എൽനിനോ! സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവ്
പ്രസിദ്ധീകരിച്ചത്: 22 Jun, 2026
സംസ്ഥാനത്ത് ഈ വർഷം കാലവർഷം പരക്കെ ദുർബലമാണ്. സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. എൽനിനോയാണ് മഴയ്ക്ക് വില്ലനായത്.
കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്.സംസ്ഥാനത്തെ മറ്റു പത്തു ജില്ലകളിലും ശരാശരി മഴയെക്കാൾ കുറവാണ് ലഭിച്ചത്.ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലും ഇടുക്കിയിലുമാണ്. ഈ മാസം അവസാനത്തോടേ കാലവർഷം മെച്ചപ്പെടാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. നിലവിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് നിൽക്കുന്നുണ്ട്.