മലപ്പുറത്ത് കാൻസർ സെന്റർ; അപൂർവ രോഗങ്ങൾക്ക് മരുന്ന് ലഭ്യമാക്കുമെന്നും ബജറ്റ് പ്രഖ്യാപനം
പ്രസിദ്ധീകരിച്ചത്: 19 Jun, 2026
സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സുപ്രധാന പ്രഖ്യാപനങ്ങളുമായി ബജറ്റ്. മലപ്പുറത്ത് പുതിയ കാൻസർ സെന്റർ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന കാൻസർ രോഗബാധയുടെ പശ്ചാത്തലത്തിൽ കാൻസർ പ്രതിരോധത്തിനും രോഗനിർണയത്തിനും ചികിത്സാ സേവനങ്ങൾ വിപുലീകരിക്കുന്നതിനും പ്രത്യേക മുൻഗണന നൽകുമെന്ന് ബജറ്റിൽ വ്യക്തമാക്കി.
രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള പരിശോധനാ പദ്ധതികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ചികിത്സാ സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകും.