കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കും; 200 കോടി രൂപയുടെ പദ്ധതിയുമായി ബജറ്റ്

കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കും; 200 കോടി രൂപയുടെ പദ്ധതിയുമായി ബജറ്റ്

പ്രസിദ്ധീകരിച്ചത്: 19 Jun, 2026
ഷെയർ ചെയ്യുക:

 കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബായി വികസിപ്പിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണത്തിൽ. വർധിച്ചുവരുന്ന വ്യോമയാന ആവശ്യകത, കയറ്റുമതി ലോജിസ്റ്റിക്‌സ് രംഗത്തെ വളർച്ച, വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ എന്നിവ മുൻനിർത്തിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

 

പദ്ധതിയുടെ ഭാഗമായി സേവന മേഖല, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, ഹോസ്പിറ്റാലിറ്റി മേഖല, വ്യോമയാന അനുബന്ധ വ്യാപാര സേവനങ്ങൾ എന്നിവയെ ഉൾക്കൊള്ളുന്ന എയറോപാർക്ക്, എയറോസിറ്റി പദ്ധതികൾ ആരംഭിക്കും. ഇതിലൂടെ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം.