ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി
പ്രസിദ്ധീകരിച്ചത്: 19 Jun, 2026
യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ. മാണി വ്യക്തമാക്കി.
കാർഷിക ബജറ്റ് ഉണ്ടാകും എന്നാണ് യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞത്. എന്നാൽ, അത് നടപ്പിലാക്കിയില്ലെന്നും തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ചുവെന്നും ജോസ് കെ മാണി പ്രതികരിച്ചു.വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. അത് നടപ്പിലാക്കുമ്പോൾ സൂക്ഷിക്കണം. കേന്ദ്രത്തിന്റെ ഭരണം ആകരുത് സംസ്ഥാനത്ത്. ചില മേഖലകലിൽ ഉദ്യോഗസ്ഥർ വന്നു ഇരുന്നത് പരിശോധിക്കണം. അത് സർവകലാശാലയിലും കോടതി ആയാലും ഭരണസംവിധാനത്തിൽ ആയാലും ഗൗരവം ഉള്ളതാണ്. അതുകൊണ്ട് കേന്ദ്രത്തിന്റെ ഭരണം കേരളത്തിൽ ഉണ്ടാവാതിരിക്കാൻ സൂക്ഷിക്കണമെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.