ഗൺമാൻ മർദിച്ച കേസ്; എഡിജിപി എം.ആർ അജിത്കുമാറിന്റെ ഓഫീസിൽ എസ്ഐടി പരിശോധന

ഗൺമാൻ മർദിച്ച കേസ്; എഡിജിപി എം.ആർ അജിത്കുമാറിന്റെ ഓഫീസിൽ എസ്ഐടി പരിശോധന

പ്രസിദ്ധീകരിച്ചത്: 18 Jun, 2026
ഷെയർ ചെയ്യുക:

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന നടത്തി. സന്ദർശക രജിസ്റ്റർ എസ്ഐടി ശേഖരിച്ചു.

 

ഓഫീസിലെ സിസിടിവിയും പൊലീസ് ക്ലബിലെ രേഖകളും ശേഖരിച്ചു. എഡിജിപി ഓഫീസിൽ വച്ച് കേസ് രേഖകൾ തിരുത്തിയെന്ന് മുൻ അന്വേഷണ സംഘം മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലുള്ള സംഘം എഡിജിപി ഓഫീസിൽ പരിശോധിച്ചത്. ഒരു അന്വേഷണത്തിൻ്റെ ഭാഗമായി എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന ആദ്യമായാണ് നടക്കുന്നത്.അതേസമയം, കേസിലെ പ്രതികളായ അഞ്ച് പൊലീസുകാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ പ്രതികളുടെ വിശദീകരണം തേടി ഹൈക്കോടതി. ഈമാസം 27 നകം മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചു.