ഐ.എം. വിജയന്റെ മകൻ ആരോമൽ വിജയനും റോമി വിക്ടോറിയയും വിവാഹിതരാകുന്നു

ഐ.എം. വിജയന്റെ മകൻ ആരോമൽ വിജയനും റോമി വിക്ടോറിയയും വിവാഹിതരാകുന്നു

പ്രസിദ്ധീകരിച്ചത്: 18 Jun, 2026
ഷെയർ ചെയ്യുക:

ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം. വിജയന്റെ മകനും പ്രമുഖ ഫുട്ബോൾ വീഡിയോ പെർഫോമൻസ് അനലിസ്റ്റുമായ ആരോമൽ വിജയൻ വിവാഹിതനാകുന്നു. ഇൻഡിഗോ എയർലൈൻസിലെ മുൻ ജീവനക്കാരിയായ റോമി വിക്ടോറിയ ഹെബറാണ് വധു.

വരുന്ന ജൂലൈ അഞ്ചിന് തൃശ്ശൂർ തിരുവമ്പാടി കൺവൻഷൻ സെന്ററിലെ നന്ദനം ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക.

 

മുംബൈയിൽ നിന്ന് പ്രൊഫഷണലായി വീഡിയോ പെർഫോമൻസ് അനാലിസിസ് കോഴ്‌സ് പൂർത്തിയാക്കിയ ആരോമൽ, ഇന്ത്യൻ ഫുട്ബോൾ രംഗത്ത് സജീവ സാന്നിധ്യമാണ്.