നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം: മധ്യസ്ഥതയ്ക്ക് വിടില്ല; ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം: മധ്യസ്ഥതയ്ക്ക് വിടില്ല; ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

പ്രസിദ്ധീകരിച്ചത്: 18 Jun, 2026
ഷെയർ ചെയ്യുക:

സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുമായുള്ള തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി. സാമ്പത്തിക തർക്കം മധ്യസ്ഥതയ്ക്ക് വിടണമെന്നുള്ള ലിസ്റ്റിന്റെ ആവശ്യം എറണാകുളം മുൻസിഫ് കോടതി തള്ളുകയായിരുന്നു. രാമചന്ദ്ര ബോസ് ആൻഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും തമ്മിൽ തർക്കമുണ്ടായിരുന്നത്.

2012 ലായിരുന്നു രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു നിർമാണക്കരാറിൽ ഏർപ്പെട്ടത്. ഇതിൽ നിർബന്ധിത ആർബിട്രേഷൻ കരാറില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

 

കരാറിന്റെ യഥാർഥ രേഖകൾ കൈമാറാൻ ലിസ്റ്റിൻ സ്റ്റീഫന് കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി. അപകീർത്തി കുറ്റം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.