മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ സമിതി; പിഎം ശ്രീ പദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു

മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ സമിതി; പിഎം ശ്രീ പദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു

പ്രസിദ്ധീകരിച്ചത്: 17 Jun, 2026
ഷെയർ ചെയ്യുക:

 പിഎം ശ്രീ (പി.എം. സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നിയോഗിച്ചതായി റിപ്പോർട്ട്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ സമിതിയിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, മന്ത്രിമാരായ പി. സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളായിരിക്കുന്നത്.

ഉപസമിതി രൂപീകരിച്ച വിവരം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പദ്ധതിയുടെ വ്യവസ്ഥകൾ, സംസ്ഥാനത്തിന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ, കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്ന നിബന്ധനകൾ തുടങ്ങിയവ വിശദമായി പരിശോധിക്കാനാണ് സമിതിക്ക് ചുമതല നൽകിയിരിക്കുന്നത്.

 

ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കണമോയെന്നും നിലവിലെ രീതിയിൽ തുടരണമോയെന്നും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.