തിരുവനന്തപുരം മെട്രോ ഡിപിആർ തയ്യാറായി; 31 കിലോമീറ്റർ പാത, 27 സ്റ്റേഷനുകൾ, ചെലവ് 8,000 കോടി രൂപ
പ്രസിദ്ധീകരിച്ചത്: 17 Jun, 2026
ഏറെ നാളായി കാത്തിരിക്കുന്ന തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറായി. പുതുക്കിയ അലൈൻമെന്റിൽ 31 കിലോമീറ്റർ ദൂരമാണ് മെട്രോ പാതയ്ക്ക് നിർദേശിച്ചിരിക്കുന്നത്. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ വ്യാപിക്കുന്ന പാതയിൽ ആകെ 27 സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മൂന്ന് സ്റ്റേഷനുകൾ ഇന്റർചേഞ്ച് സ്റ്റേഷനുകളായിരിക്കും.
പദ്ധതിക്കായി ഏകദേശം 8,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) തയ്യാറാക്കിയ ഡിപിആർ ഇന്ന് അല്ലെങ്കിൽ നാളെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെഎംആർഎൽ) കൈമാറും. തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ കെഎംആർഎൽ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.