സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; ജൂൺ 30 വരെ വൈകിട്ട് 6 മുതൽ അർധരാത്രി വരെ മിതമായ നിയന്ത്രണം

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; ജൂൺ 30 വരെ വൈകിട്ട് 6 മുതൽ അർധരാത്രി വരെ മിതമായ നിയന്ത്രണം

പ്രസിദ്ധീകരിച്ചത്: 17 Jun, 2026
ഷെയർ ചെയ്യുക:

സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവിനെ തുടർന്ന് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ജൂൺ 30 വരെയാണ് നിയന്ത്രണം നിലവിലുണ്ടാകുക. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെ മിതമായ വൈദ്യുതി നിയന്ത്രണം നടപ്പാക്കുമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) അറിയിച്ചു.

എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ ഉയർന്ന താപനിലയും വൈദ്യുതി ആവശ്യകതയിലെ വൻ വർധനവുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് അനുഭവപ്പെടുന്നത്. പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

 

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി ലഭിച്ച വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മൺസൂൺ എത്തിയിട്ടും മഴ ശക്തമാകാത്തതിനാൽ ജലവൈദ്യുതി ഉൽപാദനം പ്രതീക്ഷിച്ച തോതിലെത്തിയിട്ടില്ല.