കാസർകോട് 19കാരിയെ ലോഡ്‌ജിലെത്തിച്ച് കെട്ടിയിട്ട് പീഡനം; യുവാവ് അറസ്റ്റിൽ

കാസർകോട് 19കാരിയെ ലോഡ്‌ജിലെത്തിച്ച് കെട്ടിയിട്ട് പീഡനം; യുവാവ് അറസ്റ്റിൽ

പ്രസിദ്ധീകരിച്ചത്: 16 Jun, 2026
ഷെയർ ചെയ്യുക:

സുഹൃത്ത് ഗുരുതര മാനസിക വിഷമത്തിലാണെന്ന് വിശ്വസിപ്പിച്ച് 19കാരിയെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് സ്വദേശിയായ വിഷ്ണു പ്രസാദ് (24) ആണ് പൊലീസ് പിടിയിലായത്.

ജൂൺ 13നാണ് സംഭവം നടന്നത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഒരു ലോഡ്‌ജിലായിരുന്നു അതിക്രമമെന്ന് പൊലീസ് അറിയിച്ചു.

 

സുഹൃത്തായ പെൺകുട്ടി ലോഡ്‌ജിലുണ്ടെന്നും അടിയന്തരമായി കാണണമെന്നുമാണ് പ്രതി യുവതിയെ അറിയിച്ചത്. ആദ്യം യുവതിയുടെ സഹോദരനുമായി ബന്ധപ്പെട്ട ഇയാൾ, തുടർന്ന് നഗരത്തിലെത്തിയ 19കാരിയെ ഓട്ടോറിക്ഷയിൽ ലോഡ്‌ജിലെത്തിക്കുകയായിരുന്നു.