കർണാടകയിലെ ആലന്ദിൽ 6,000 വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കി: തെളിവ് നിരത്തി രാഹുൽ ഗാന്ധി

കർണാടകയിലെ ആലന്ദിൽ 6,000 വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കി: തെളിവ് നിരത്തി രാഹുൽ ഗാന്ധി

പ്രസിദ്ധീകരിച്ചത്: 21 Sep, 2025
ഷെയർ ചെയ്യുക:

'വോട്ട് മോഷണ' ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി. വോട്ട്  കൊള്ളയ്ക്ക് 100 ശതമാനം തെളിവുണ്ടെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും ഗുരുതര ആരോപണമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. വോട്ട് നീക്കം ചെയ്തതിൻ്റെ വിശദാംശങ്ങൾ നൽകാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ 'കൊലപ്പെടുത്തിയവരെ' സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.വോട്ടർമാരുടെ പേരുകൾ വ്യക്തികളല്ല, മറിച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ച് കേന്ദ്രീകൃതമായി നീക്കം ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു ഓട്ടോമേറ്റഡ് പ്രോഗ്രാം ഓരോ ബൂത്തിൽ നിന്നും ആദ്യത്തെ പേര് തിരഞ്ഞെടുത്ത് വോട്ട് നീക്കം ചെയ്യുന്നു. ഇതിനായി സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് വ്യാജ അപേക്ഷകൾ നൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇത് പ്രാദേശിക പാർട്ടി പ്രവർത്തകരുടെ ജോലിയല്ല, മറിച്ച് വലിയ തോതിലുള്ള, കേന്ദ്രീകൃതമായ ഒരു പ്രവർത്തനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.