ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ കയ്യാങ്കളി; ശ്രീലങ്കൻ കളിക്കാരെ തള്ളിമാറ്റി വൈഭവ് സൂര്യവംശി
പ്രസിദ്ധീകരിച്ചത്: 15 Jun, 2026
ജൂൺ 15 തിങ്കളാഴ്ച ദാംബുള്ളയിൽ നടന്ന സൂപ്പർ ഓവർ മത്സരത്തിൽ ഇന്ത്യ എ ടീം ശ്രീലങ്ക എ ടീമിനോട് തോററു. ജയവും തോൽവിയും മാറിയും മറിഞ്ഞും വരുമെങ്കിലും തോറ്റതിന് തൊട്ടുപിന്നാലെ വൈഭവ് സൂര്യവംശി ശ്രീലങ്ക എ താരങ്ങളുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. അവസാന പന്ത് കുഗതാസ് മാതുലൻ സൂര്യവംശിക്ക് എറിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. അവസാന പന്തിൽ 8 റൺസ് വേണ്ടിയിരുന്നതിനാൽ ഇന്ത്യ എ ടീമിന്റെ കൈകളിൽ നിന്ന് സമവാക്യം പുറത്തായിരുന്നു.