അലക്കാൻ പുഴയിൽ പോയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു; മകന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
പ്രസിദ്ധീകരിച്ചത്: 07 Jun, 2026
കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്.
വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.തുണി അലക്കാനായി പോയപ്പോഴാണ് അപകടമുണ്ടായത്. തുണി അലക്കിക്കൊണ്ടിരിക്കെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത് രമ്യയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കുട്ടിയെ രക്ഷിക്കാനായി അമ്മയും എടുത്തു ചാടുകയായിരുന്നുവെന്നാണ് വിവരംഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രമ്യയുടെ മൃതദേഹം കണ്ടെടുത്തത്. ഒഴുക്കിൽ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. .