പ്രശസ്ത ഹോളിവുഡ് നടൻ ജെയിംസ് ഹാൻഡി കുത്തേറ്റ് മരിച്ചു; കാമുകിയുടെ മകൻ അറസ്റ്റിൽ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

പ്രശസ്ത ഹോളിവുഡ് നടൻ ജെയിംസ് ഹാൻഡി കുത്തേറ്റ് മരിച്ചു; കാമുകിയുടെ മകൻ അറസ്റ്റിൽ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

പ്രസിദ്ധീകരിച്ചത്: 07 Jun, 2026
ഷെയർ ചെയ്യുക:

പ്രശസ്ത അമേരിക്കൻ നടൻ ജെയിംസ് ഹാൻഡി (81) കുത്തേറ്റ് മരിച്ച നിലയിൽ. ലോസ് ഏഞ്ചലസിലെ വീട്ടിൽ വെച്ചാണ് അദ്ദേഹത്തിന് കുത്തേറ്റത്. സംഭവത്തിൽ നടന്റെ കാമുകിയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ ടാർസാനയിലുള്ള വീട്ടിലെ പൂന്തോട്ടത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. നെഞ്ചിൽ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. കൊലപാതക കുറ്റം ചുമത്തി മൈക്കിൾ ഗ്ലെഡ്ഹിൽ (44) എന്നയാളെയാണ് ലോസ് ഏഞ്ചൽസ് പോലീസ് അറസ്റ്റ് ചെയ്തത്.മൈക്കിൾ ഗ്ലെഡ്ഹിൽ ജെയിംസ് ഹാൻഡിയുടെ കാമുകിയുടെ മകനാണ്. ഒരു സഹായം അഭ്യർത്ഥിച്ചുള്ള ഫോൺ വിളിയെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. 911-ലേക്ക് വിളിച്ചയാൾ "ഞാൻ മനുഷ്യപുത്രനാണ്, പാപിയായ ആ മനുഷ്യനെ ഞാൻ കൊന്നു" എന്ന് പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി.