യുഡിഎഫ് സർക്കാർ പുറത്തിറക്കിയത് കേന്ദ്രത്തെ വെള്ള പൂശുന്ന ധവളപത്രം: തോമസ് ഐസക്ക്
യുഡിഎഫ് സർക്കാർ പുറത്തിറക്കിയത് കേന്ദ്രത്തെ വെള്ള പൂശുന്ന ധവളപത്രമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ നികുതി വരുമാനം വേണ്ടത്ര വർധിച്ചില്ല.
ഇത് കണക്കുകൾ വെച്ചാണ് സമർഥിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ കേന്ദ്ര വിഹിതം 25% ആയി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് 50% കേന്ദ്ര വിഹിതമുണ്ട്. പക്ഷേ നയപ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒരു വരിപോലുമില്ല. കേന്ദ്രത്തിനെതിരെ സമരം നടത്താണ യുഡിഎഫ് തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ യുഡിഎഫ് സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാന സർക്കാരിന്റെ നികുതിയിൽ ഇളവ് വരുത്തിയോ എന്നും തോമസ് ഐസക്ക് ചോദിച്ചു. 100 രൂപയിൽ നിന്ന് പെട്രോൾ വില 115 ആയി ഉയർന്നു. അത് 120 രൂപ ആകാൻ പോവുകയാണ്. ആ വകയിൽ 2000 കോടി രൂപയെങ്കിലും സർക്കാരിന് നികുതി കൂടുതൽ കിട്ടും. അതിന്റെ ഒരു ഭാഗം ജനങ്ങൾക്ക് ഇളവ് നൽകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.