കാലവർഷം ശക്തമാകുന്നു; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തെക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത
പ്രസിദ്ധീകരിച്ചത്: 04 Jun, 2026
സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ വ്യാപകമായും ശക്തമായും മഴ ലഭിക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുതുതായി ഓറഞ്ച് അലർട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്ത് ദിവസം വൈകിയാണ് ഇത്തവണ കാലവർഷം കേരളത്തിലെത്തിയത്. എന്നാൽ കാലവർഷം സജീവമായതോടെ അടുത്ത ഒരാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.