അവതരിപ്പിച്ചത് നവ ഉദാരവത്കരണ നയം നടപ്പാക്കാനുള്ള രേഖയെന്ന് പി. രാജീവ്
പ്രസിദ്ധീകരിച്ചത്: 04 Jun, 2026
സർക്കാരിൻ്റെ സാമ്പത്തിക തൽസ്ഥിതി റിപ്പോർട്ട് വ്യവസായ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാരിൻ്റെ സമീപനം വ്യക്തമാക്കുന്ന രേഖയാണെന്ന് മുൻ വ്യവസായ മന്ത്രി പി. രാജീവ്.
10 വർഷം പൊതുമേഖലയിൽ വന്ന മാറ്റങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
പൊതുമേഖലാ സ്ഥാപനങ്ങൾ ഏറെ ശക്തിപ്പെട്ട വർഷങ്ങൾ ആണ് കടന്ന് പോയതെന്നും രാജീവ് പറഞ്ഞു.
നെഹ്റുവിയൻ ലെഫ്റ്റ് എന്നാണ് മുഖ്യമന്ത്രി സ്വയം വിശേഷിപ്പിക്കുന്നത്. നെഹ്റു ഇങ്ങനെ അല്ല പൊതുമേഖലയോട് പ്രതികരിച്ചിട്ടുള്ളത്. നവ ഉദാരവൽകരണ നയങ്ങൾ നടപ്പിലാക്കാനുള്ള രേഖയാണ് അവതരിപ്പിച്ചത്.