കേരളത്തിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം

കേരളത്തിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം

പ്രസിദ്ധീകരിച്ചത്: 03 Jun, 2026
ഷെയർ ചെയ്യുക:

കേരളത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ മുപ്പതംഗ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ച് കേരള പോലീസ് ഉത്തരവിട്ടു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ ഇഡി അധികൃതർ പരിശോധന നടത്തുന്നതിനിടെയായിരുന്നു ഈ സംഘർഷവും ആക്രമണവും ഉണ്ടായത്. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ ഗൗരവം കണക്കിലെടുത്താണ് നടപടി.പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് മെയ് 30-നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പുറപ്പെടുവിച്ചത്. മെയ് 27-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇഡി ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ നിയമവിരുദ്ധമായി സംഘടിക്കുകയും അവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു എന്നാണ് കേസ്.