മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി സൂപ്രണ്ട്

മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചെന്ന പരാതി; റിപ്പോർട്ട് തേടി സൂപ്രണ്ട്

പ്രസിദ്ധീകരിച്ചത്: 02 Jun, 2026
ഷെയർ ചെയ്യുക:

മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ചെന്ന പരാതി റിപ്പോർട്ട് തേടി മെഡിക്കൽ കോളേജ് സൂപ്രണ്ട്. ഓർത്തോ എച്ച്ഒഡി മനോജിനോടാണഅ റിപ്പോർട്ട് തേടിയത്.

 

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് പ്രാഥമിക അന്വേഷണം നടത്തും. അന്തിമ റിപ്പോർട്ട് പ്രിൻസിപ്പൽ മുഖാന്തരം ഡിഎംഇക്ക് കൈമാറും. വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി, ഓർത്തോ വിഭാഗം മേധാവിമാർ എന്നിവർക്കാണ് അന്വേഷണ ചുമതല.