പകൽ ഐടി മാനേജർ, രാത്രി കഞ്ചാവ് കർഷകൻ; ഒന്നരലക്ഷം ശമ്പളക്കാരൻ്റെ ഫ്ലാറ്റിലെ 'തോട്ടം' കണ്ട് ഞെട്ടി പോലീസ്

പകൽ ഐടി മാനേജർ, രാത്രി കഞ്ചാവ് കർഷകൻ; ഒന്നരലക്ഷം ശമ്പളക്കാരൻ്റെ ഫ്ലാറ്റിലെ 'തോട്ടം' കണ്ട് ഞെട്ടി പോലീസ്

പ്രസിദ്ധീകരിച്ചത്: 02 Jun, 2026
ഷെയർ ചെയ്യുക:

സംസ്ഥാനത്ത് ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ'  പരിശോധനയിൽ തലസ്ഥാന നഗരിയെ ഞെട്ടിക്കുന്ന കണ്ടെത്തൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു ആഡംബര ഫ്ലാറ്റിൽ നിന്ന് 70 ചെടികളടങ്ങിയ അത്യാധുനിക കഞ്ചാവ് തോട്ടമാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്.

 

എന്നാൽ ഫ്ലാറ്റിലെ കഞ്ചാവ് കൃഷിയേക്കാൾ പോലീസിനെയും പൊതുജനങ്ങളെയും ഒരുപോലെ അമ്പരപ്പിച്ചത് ഇത് നടത്തിയ 'കൃഷിക്കാരന്റെ' പ്രൊഫൈൽ ആണ്. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ മാസത്തിൽ ഒന്നര ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഹരിയാന സ്വദേശിയായ വിശാൽ (26) ആണ് ഈ സംഭവത്തിൽ പിടിയിലായത്.പകൽ സമയങ്ങളിൽ ഉത്തരവാദിത്തപ്പെട്ട ഐടി മാനേജരായി ജോലി ചെയ്യുന്ന വിശാൽ, രാത്രിയാകുന്നതോടെ ഫ്ലാറ്റിലെത്തി കഞ്ചാവ് ചെടികളുടെ പരിപാലനത്തിലേക്ക് തിരിയുകയായിരുന്നു. ഫ്ലാറ്റിനുള്ളിൽ പ്രത്യേകമായി വാങ്ങിയ ചെടിച്ചട്ടികളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാൾ കഞ്ചാവ് നട്ടുവളർത്തിയത്. ഏകദേശം 30 സെന്റീമീറ്റർ വരെ ഉയരമുള്ള 70-ഓളം കഞ്ചാവ് ചെടികൾ ഇയാളുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. കൃത്യമായ കൃത്രിമ വെളിച്ചവും താപനിലയും ക്രമീകരിച്ചായിരുന്നു ഫ്ലാറ്റിലെ ഈ രഹസ്യ കൃഷി.