ഇ. ശ്രീധരന്റെ പുതിയ അതിവേഗ റെയിൽ പദ്ധതിയെയും എതിർക്കും; സമര മുന്നറിയിപ്പുമായി കെ റെയിൽ വിരുദ്ധ സമിതി
പ്രസിദ്ധീകരിച്ചത്: 31 May, 2026
മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച പുതിയ അതിവേഗ റെയിൽ പദ്ധതി പാതയോടും യോജിപ്പില്ലെന്നും ഇതിനെ ശക്തമായി എതിർക്കുമെന്നും കെ റെയിൽ വിരുദ്ധ സമിതി. കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോകരുതെന്ന് സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ വ്യക്തമാക്കി.
നിലവിലുള്ള റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതാണ് കേരളത്തിന് ഏറ്റവും പ്രായോഗികം. നിലവിലെ ബ്രോഡ് ഗേജ് സംവിധാനത്തിൽ നിന്ന് മാറി സ്റ്റാൻഡേർഡ് ഗേജിലേക്കോ മറ്റോ മാറേണ്ട യാതൊരു കാര്യവുമില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
കേരളത്തിൽ നിലവിലെ ട്രാക്കിലൂടെ തന്നെ 100 കിലോമീറ്ററിലധികം വേഗതയിൽ ഓടാൻ കഴിയുമെന്ന് വന്ദേഭാരത് എക്സ്പ്രസ് തെളിയിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ പുതിയ റെയിൽ ഇടനാഴിയുടെ ആവശ്യമില്ല.