അതിവേഗ റെയിൽ പദ്ധതിക്ക് സിപിഎമ്മിന്റെ പൂർണ്ണ പിന്തുണ നൽകുമെന്ന് എം വി ജയരാജൻ
പ്രസിദ്ധീകരിച്ചത്: 31 May, 2026
നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി പി എം പൂർണ്ണ പിന്തുണ നൽകുമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ.
പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് പകരം എന്ത് പേരിട്ടാലും അതിവേഗ പാത വരണമെന്നാണ് സി പി എം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യ റെയിൽ' എന്ന് പേരിട്ടായാലും അത്തരമൊരു പദ്ധതി സംസ്ഥാനത്ത് വരട്ടെയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ജനിച്ചു വീഴുന്ന എല്ലാ വികസന പദ്ധതികളെയും ഇല്ലാതാക്കുന്നതും അതിനായുള്ളതെല്ലാം പിഴുതെടുക്കുന്നതുമായ സംസ്കാരമാണ് യൂത്ത് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.