അച്ചൻകോവിലാറ്റിൽ ചാടി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പ്രസിദ്ധീകരിച്ചത്: 30 May, 2026
അച്ചൻകോവിലാറ്റിൽ ചാടി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല സൗത്ത് പനവേലിൽ ഗീവർഗീസ് (രാജൻ) – കുഞ്ഞുമോൾ ദമ്പതികളുടെ മകൻ നിധിൻ വർഗീസ് (21) ആണ് മരിച്ചത്.
കോട്ടയം പാത്താമുട്ടത്തെ സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയായിരുന്നു നിധിൻ.
ബുധനാഴ്ച രാവിലെ ആറരയോടെയാണ് വലിയപെരുമ്പുഴ ഭാഗത്ത് നിന്ന് യുവാവ് അച്ചൻകോവിലാറ്റിലേക്ക് ചാടുന്നത് നാട്ടുകാർ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് മാവേലിക്കരയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും തിരുവല്ലയിൽ നിന്നുള്ള സ്കൂബാ സംഘവും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.