അവൻ എന്റെ മകൻ തന്നെ'!’; മുഖ്യമന്ത്രി വി.ഡി സതീശനെ നെഞ്ചോട് ചേർത്ത് അമ്മാളു അമ്മ

അവൻ എന്റെ മകൻ തന്നെ'!’; മുഖ്യമന്ത്രി വി.ഡി സതീശനെ നെഞ്ചോട് ചേർത്ത് അമ്മാളു അമ്മ

പ്രസിദ്ധീകരിച്ചത്: 18 May, 2026
ഷെയർ ചെയ്യുക:

 ഉള്ളുനിറയെ രണ്ട് വലിയ ആഗ്രഹങ്ങളുമായാണ് പറവൂർ സ്വദേശിനിയായ അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. തന്റെ പ്രിയപ്പെട്ട മകൻ വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിൽ കാണണം, അവനെ ഒന്ന് നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കണം. ഒടുവിൽ ആ ആഗ്രഹങ്ങളെല്ലാം സഫലമായതിന്റെ തികഞ്ഞ സംതൃപ്തിയോടെയും കൺകോണുകളിൽ പടർന്ന സന്തോഷക്കണ്ണീരോടെയുമാണ് ഈ അമ്മ ഇപ്പോൾ പറവൂരിലേക്ക് മടങ്ങുന്നത്. വി.ഡി. സതീശനെ മാത്രമല്ല, വേദിയിലുണ്ടായിരുന്ന പ്രിയ നേതാവ് രാഹുൽ ഗാന്ധിയെയും കെട്ടിപ്പിടിച്ച് അനുഗ്രഹിക്കാനും അമ്മാളു അമ്മയ്ക്കായി.സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന വേദിയിൽ രാവിലെ മുതൽ തന്നെ വി.ഡി. സതീശന്റെ ചിത്രവും കൈയിലേന്തി മുൻനിരയിൽ അമ്മാളു അമ്മ ഇടംപിടിച്ചിരുന്നു. സദസ്സിലിരുന്ന ഈ അമ്മയെക്കുറിച്ച് മാധ്യമപ്രവർത്തകർ നൽകിയ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെ, നിയുക്ത മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ നേരിട്ടെത്തി അമ്മാളു അമ്മയെ വേദിയിലേക്ക് ആദരവോടെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.