ചങ്ങനാശേരിയിലെ നിയുക്ത എംഎല്‍എ വിനു ജോബിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ചങ്ങനാശേരിയിലെ നിയുക്ത എംഎല്‍എ വിനു ജോബിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പ്രസിദ്ധീകരിച്ചത്: 16 May, 2026
ഷെയർ ചെയ്യുക:

 ചങ്ങനാശേരിയിലെ നിയുക്ത എംഎല്‍എ വിനു ജോബ് സഞ്ചരിച്ച വാഹനം പര്യടനത്തിനിടെ അപകടത്തില്‍പ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തിലെ തൃക്കൊടിത്താനത്ത് വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് നടത്തിയ റോഡ് ഷോയ്ക്കിടെയായിരുന്നു അപകടം. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് നീങ്ങുകയായിരുന്ന തുറന്ന ജീപ്പിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടമായതാണ് അപകടത്തിന് കാരണമായത്. വാഹനത്തിലുണ്ടായിരുന്ന നിയുക്ത എംഎല്‍എ വിനു ജോബ് യാതൊരുവിധ പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അദ്ദേഹത്തിന് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുരക്ഷിതനാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അപകടത്തില്‍ പരിക്കേറ്റ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.