എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07, ഫുൾ എപ്ലസ് നേടിയവർ 30,516
പ്രസിദ്ധീകരിച്ചത്: 15 May, 2026
സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് ആകെ വിജയശതമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇത്തവണ 4,17,497 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇവരിൽ 30,516 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി മികച്ച നേട്ടം കൈവരിച്ചു.14 ദിവസങ്ങളിലായി സംസ്ഥാനത്താകെ 72 ക്യാമ്പുകളിലായിരുന്നു മൂല്യനിർണയ നടപടികൾ പൂർത്തിയാക്കിയത്. ഫലം പ്രഖ്യാപിച്ചതോടെ വിദ്യാർഥികളും രക്ഷിതാക്കളും വലിയ ആകാംക്ഷയോടെയാണ് ഫലം പരിശോധിക്കുന്നത്.