ബിജെപി നിയമസഭാകക്ഷി നേതാവായി വി. മുരളീധരൻ എത്തുമോ?; നിർണായക ചർച്ചകൾ പുരോഗമിക്കുന്നു

ബിജെപി നിയമസഭാകക്ഷി നേതാവായി വി. മുരളീധരൻ എത്തുമോ?; നിർണായക ചർച്ചകൾ പുരോഗമിക്കുന്നു

പ്രസിദ്ധീകരിച്ചത്: 15 May, 2026
ഷെയർ ചെയ്യുക:

ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി വി. മുരളീധരനെ തെരഞ്ഞെടുത്തേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഈ നീക്കമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് ഫലവും തുടർ രാഷ്ട്രീയ തന്ത്രങ്ങളും വിലയിരുത്തുന്നതിനായി പാർട്ടിയുടെ നിർണായക കോർ കമ്മിറ്റി യോഗം തുടരുകയാണ്.

എൻഡിഎ പാർലമെൻ്ററി പാർട്ടി നേതാവായി കഴക്കൂട്ടത്ത് നിന്ന് വിജയിച്ച വി. മുരളീധരനെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും, ആ ചുമതലയിലേക്ക് വി. മുരളീധരനാണ് കൂടുതൽ അനുയോജ്യമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലെന്നാണ് സൂചന.

 

ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്നോ നാളെയോ കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. വാർത്താക്കുറിപ്പിലൂടെയോ വാർത്താസമ്മേളനത്തിലൂടെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.