ലഭിച്ചത് വലിയ ഉത്തരവാദിത്തം; കേരളത്തിൽ പുതുയുഗം സൃഷ്ടിക്കുമെന്ന് വിഡി സതീശൻ

ലഭിച്ചത് വലിയ ഉത്തരവാദിത്തം; കേരളത്തിൽ പുതുയുഗം സൃഷ്ടിക്കുമെന്ന് വിഡി സതീശൻ

പ്രസിദ്ധീകരിച്ചത്: 14 May, 2026
ഷെയർ ചെയ്യുക:

കോൺഗ്രസ് ഏൽപ്പിച്ചത് വലിയൊരു ഉത്തരവാദിത്തമെന്ന് നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശൻ. മുഖ്യമന്ത്രിയായുള്ള എഐസിസി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ജനങ്ങൾ നൽകിയ വലിയ ജനവിധി പൂർണ്ണമായും നടപ്പിലാക്കുമെന്നും നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഒരു ടീമായി ഒത്തൊരുമിച്ച് കഠിനാധ്വാനം ചെയ്യുമെന്നും കേരളത്തിൽ പുതുയുഗം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.