നീറ്റ് ചോദ്യ പേപ്പർ ചോർച്ച; നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ച് വിടണമെന്ന് പിണറായി വിജയൻ
പ്രസിദ്ധീകരിച്ചത്: 13 May, 2026
നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ച് വിടണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ വ്യക്തമാക്കി.
വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച രാജ്യത്തിൻ്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.പരീക്ഷ നടത്തിപ്പിൻ്റെ ചുമതല സർക്കാർ ഏജൻസികൾക്ക് കൈമാറണം. ചോദ്യ പേപ്പർ ചോർന്നതിൽ സമഗ്ര അന്വേഷണം നടത്തണം. വിദ്യാർഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുത് എന്നും പിണറായി വിജയൻ വ്യക്തമാക്കി.കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പരീക്ഷാ സംവിധാനത്തിൻ്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.