ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം വൈകാതെ
പ്രസിദ്ധീകരിച്ചത്: 13 May, 2026
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ സംസ്ഥാനത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം മൂന്നരക്ക് ഡൽഹിയിൽ നിന്നുള്ള വിമാനത്തിലാണ് അവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുക
അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. ബുധനാഴ്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസം ഭരണപരമായ തടസ്സങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ജനാധിപത്യ പ്രക്രിയയിൽ ഇത്തരം കൂടിയാലോചനകൾ സ്വാഭാവികമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.