എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; അന്തിമ തീരുമാനമായി

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; അന്തിമ തീരുമാനമായി

പ്രസിദ്ധീകരിച്ചത്: 13 May, 2026
ഷെയർ ചെയ്യുക:

എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം.മെയ് 15ന് തന്നെ ഫലപ്രഖ്യാപനം നടത്തണമെന്ന് ഇന്ന് നടന്ന പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമായി. 

 

പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. 

 

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നീളുന്നതിനാൽ നിലവിൽ സംസ്ഥാനത്ത് മന്ത്രിസഭ നിലവിലില്ല. അതുകൊണ്ട് മന്ത്രിയില്ലാതെയാകും ഇക്കുറി ഫലപ്രഖ്യാപനം നടക്കുക.