ഹോർമുസ് കടലിടുക്കിൽ ഇറാന്റെ രഹസ്യ നീക്കം; മിസൈൽ താവളങ്ങൾ പുനഃസ്ഥാപിച്ചു, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ രഹസ്യ നീക്കം; മിസൈൽ താവളങ്ങൾ പുനഃസ്ഥാപിച്ചു, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

പ്രസിദ്ധീകരിച്ചത്: 13 May, 2026
ഷെയർ ചെയ്യുക:

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിന്റെ വിത്തുകൾ പാകി ഇറാന്റെ പുതിയ സൈനിക നീക്കം പുറത്തുവന്നു. ഹോർമുസ് കടലിടുക്കിന് സമീപം തകർക്കപ്പെട്ട തങ്ങളുടെ മിസൈൽ താവളങ്ങളിൽ ഭൂരിഭാഗവും ഇറാൻ പുനഃസ്ഥാപിച്ചതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഉപഗ്രഹ ചിത്രങ്ങളും മറ്റ് സുരക്ഷാ വിവരങ്ങളും വിശകലനം ചെയ്താണ് അമേരിക്ക ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിന് മേൽ നിയന്ത്രണം ഉറപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. മുൻപ് നടന്ന സൈനിക നീക്കങ്ങളിൽ തകർന്നടിഞ്ഞ വിക്ഷേപണ കേന്ദ്രങ്ങളാണ് ഇപ്പോൾ അതിവേഗം പഴയപടിയാക്കിയിരിക്കുന്നത്. ഇത് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ തെറ്റിക്കുമെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

ആധുനിക ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും വിക്ഷേപിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ കേന്ദ്രങ്ങൾ. കടലിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് വൻ ഭീഷണിയുയർത്തുന്നതാണ് ഇറാന്റെ ഈ നടപടി. സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.